കൊല്ലം: കൊല്ലം സ്വദേശി ജിത്തു, മുതലപൊഴി സ്വദേശി ജോണ്‍ എന്നിവരെ കണ്ടെത്താന്‍ അടിയന്തിരമായി വിഗദ്ധ സംഘത്തെ ഏര്‍പ്പെടുത്തി സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകണമെന്നും തീരദേശ മേഖലയിലെ ജനങ്ങളുടെ ആശങ്കയാകറ്റുന്നതില് നിലവിലെ സംവിധാനം പരാജയപ്പെട്ടോയെന്ന് പരിശോധിപ്പിക്കണമെന്നും സദ് കര്ര ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം.
കാലാവസ്ഥ വ്യതിയാന അറിയിപ്പിന് എഐ വിദ്യ ഉപയോഗപ്പെടുത്താനും രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്ര സേനകളുടെ ഏകോപനത്തിന് സ്ഥിരം സംവിധാനനുണ്ടാക്കാനും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ബേബി ജോണ്‍ വല്യത്ത് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ലെസ്റ്റര്‍ കാര്‍ഡോസ്, ഭാരവാഹികളായ ജോര്‍ജ്കുട്ടി, കെ.എസ്. സിജി , അഡ്വ. റിനി, മിനീഷ്യസ് ബെര്ണ്ണര്ഡ്, പോള്‍ അലോഷ്യസ്, റൊണാ റെബേരോ, റോബര്‍ട്ട് ഇഗ്നേഷ്യസ്, വില്യംസ്, ടി.ഡി. ബിജു എന്നിവര്‍ പ്രസംഗിച്ചു.